Latest NewsMusic

ഇതാണ് കവര്‍ സോങ്; യുവഗായകന്റെ വൈറല്‍ ഗാനം

സൂപ്പര്‍ ഹിറ്റായ പഴയ ഗാനങ്ങളെ പുതിയ ഈണത്തില്‍ ചിട്ടപ്പെടുത്തി എടുക്കുന്ന കവര്‍ ഗാനങ്ങള്‍ ഇപ്പോള്‍ ട്രെന്റായി മാറുകയാണ്. ആ ഈണത്തിലാണ് ഇപ്പോള്‍ ഒട്ടുമിക്ക പഴയ ഗാനങ്ങളും ന്യൂജെന്‍ താരങ്ങളുടെ ചുണ്ടുകളില്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് യുവഗായകന്റെ വ്യത്യസ്തമായ കവര്‍ ഗാനമാണ്. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറിയ നിഖില്‍ രാജാണ് വ്യത്യസ്തമായ കവര്‍ ഗാനവുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഫേസ്ബുക്ക് വീഡിയോയിലൂടൊണ് കവര്‍ ഗാനം നിഖില്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.

എല്ലാവരും എന്നോടു ചോദിക്കുകയാണ് എന്താണ് കവര്‍സോങ് ചെയ്യാത്തത്. അതുകൊണ്ട് ഒരു കവര്‍ സോങ്ങ് ചെയ്യാമെന്നു കരുതി. നിഖില്‍ പറയുന്നു. തലയ്ക്ക് മുകളിലൂടെ കവര്‍ ഇട്ട് ശ്യാമാംമ്പരം എന്ന ഗാനം ആലപിച്ചു കൊണ്ട് ഇതാണ് എന്റെ കവര്‍ സോങ്, എല്ലാവര്‍ക്കും ഇഷ്ടമായെങ്കില്‍ വോട്ട് ചെയ്യണം എന്നു പറഞ്ഞു കൊണ്ടാണ് നിഖില്‍ വിഡിയോ പങ്കുവെച്ചത്.

സംഗീത വേദികളുടെ പിന്നാമ്പുറങ്ങളില്‍ നിഖില്‍ സ്ഥിരം ഇത്തരം തമാശകള്‍ കാണിക്കാറുണ്ടെന്നു മറ്റു ഗായകരും പറയുന്നു. നിഖിലിന്റെ ഹാസ്യരൂപേണയുള്ള ഈ ‘കവര്‍’ സോങ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ കവര്‍ സോങ് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നു കരുതുന്നതായും നിഖില്‍ പറയുന്നു. ‘My new cover song…pls support..’ എന്ന കുറിപ്പോടെ ഇട്ട വിഡിയോ ഇതിനോടകം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കാണുകയും പങ്കുവെക്കുകയും ചെയ്തത്.

https://www.facebook.com/971664846234197/videos/1205704719589491/?v=1205704719589491

shortlink

Related Articles

Post Your Comments

Related Articles


Back to top button