NattuvarthaLatest News

ശുദ്ധജലം പാഴാക്കുന്നവര്‍ക്ക് പിഴ ശിക്ഷ

തൃശൂര്‍ : സംസ്ഥാനത്ത് വേനല്‍ ശക്തമായതോടെ ശുദ്ധജലത്തിനു ക്ഷാമമായി. ഇതോടെ ശുദ്ധജലം പാഴാക്കുന്നവരെ കണ്ടെത്താന്‍ പുതിയ നടപടിയുമായി വാട്ടര്‍ അതോറിറ്റി രംഗത്തെത്തി. ജല സ്രോതസുകള്‍ മാലിന്യ മുക്തമായി സംരക്ഷിക്കുക, ജലവിതരണം കാര്യക്ഷമമാക്കുക, അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുക തുടങ്ങിയവ സ്വീകരിച്ചു തുടങ്ങി. ശുദ്ധജലം പാഴാക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തും. ആന്റി തെഫ്റ്റ് സ്‌ക്വാഡും ബ്ലൂ ബ്രിഗേഡ് യൂണിറ്റുകളും പ്രവര്‍ത്തിക്കും.

നിയമ വിരുദ്ധമായി വീട്ടിലെ കിണറിലേക്കും കൃഷി ആവശ്യത്തിനും ശുദ്ധജലം ഉപയോഗിച്ച 24 പേര്‍ക്ക് പിഴ ചുമത്തി. പൊതു ടാപ്പുകളില്‍ നിന്ന് അനധികൃതമായി വെള്ളമെടുത്തവര്‍ക്കും മീറ്ററില്ലാത്ത ലൈനുകളില്‍ നിന്ന് കണക്ഷനെടുത്തവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. വിച്ഛേദിച്ച കണക്ഷന്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ പുനഃസ്ഥാപിച്ചവര്‍ക്കെതിരെ കേസെടുത്തു. മുളങ്കുന്നത്തുകാവ്, കോലഴി, കൂര്‍ക്കഞ്ചേരി, അരിമ്പൂര്‍ പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button