Latest NewsNattuvartha

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിലായി

മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായി. മാരക മയക്കുമരുന്നായ എംഡിഎംഎ, ലഹരി ഗുളികയായ സ്പാസ്‌മോ പ്രോക്‌സിവോണ്‍ എന്നിവയുമായി മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്.

കണ്ണൂർ മാഹി ഈസ്റ്റ് പള്ളൂര്‍ സ്വദേശി മുഹമ്മദ് റയീസ് (29), മുഴപ്പിലങ്ങാട് സ്വദേശി ധര്‍മ്മടം സഫ ക്വാര്‍ട്ടേഴ്‌സില്‍ കെ വി ഷുഹൈബ് (28), മാഹി ഈസ്റ്റ് പള്ളൂര്‍ സ്വദേശി സി എച്ച് തംസീം (30) എന്നിവരെയാണ് പേരാവൂര്‍ മുരിങ്ങോടി ഭാഗത്ത് നിന്നും എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്.

യുവാക്കളുടെ പക്കല്‍ നിന്ന് 1.100 ഗ്രാം എം ഡി എം എയും ഏകദേശം മൂന്ന് സ്ട്രിപ്പുകളിലായി മാരക മയക്കുമരുന്നായ 52 സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഗുളികകളുമാണ് പോലീസ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button