KeralaLatest News

കേരളം പരിവർത്തനത്തിനായി കാത്തിരിക്കുന്നു; എ.എൻ.രാധാകൃഷ്ണൻ

ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ ധനസഹായം കേരളത്തിന് ലഭിച്ചത് നരേന്ദ്ര മോഡി സർക്കാരിന്റെ കാലത്താണെന്നും കേരളത്തിൽ വികസനമെന്തെങ്കിലും നടക്കുന്നുണ്ട് എങ്കിൽ അത് കേന്ദ്ര സഹായത്താൽ മാത്രമാണെന്നും, എന്നാൽ കേന്ദ്ര സഹായം വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണെന്നും, കേരളം പരിവർത്തനത്തിനായി കാത്തിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ.

ഇടതു-വലതു മുന്നണികൾ ഭരിച്ചു മുടിച്ചു കടക്കെണിയിലാക്കിയ സംസ്ഥാനത്ത് വികസനം കൊണ്ടുവന്നത് നരേന്ദ്രമോദി സർക്കാരാണ്. കേരളത്തിൽ റോഡ് വികസനത്തിന് 64000 കോടി രൂപ , റെയിൽവേ 1206 കോടി,ആഴക്കടൽ തുറമുഖം 2500 കോടി, അമൃത് പദ്ധതി യിൽ 2359 കോടി, തുടങ്ങി കേരളത്തിന്റെ റവന്യൂ കമ്മി നികത്താൻ അടക്കം ശതകോടികളുടെ സഹായം കേന്ദ്ര സർക്കാർ നൽകിയിട്ടും അത് വേണ്ടവിധം ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാരിന് ആവുന്നില്ല. ജനങ്ങളെ ജാതീയമായും മതപരമായും വേർതിരിച്ച് വർഗ്ഗീയ വിഷം കുത്തിവെച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഇരു മുന്നണികളും. ശബരിമലയടക്കമുള്ള സംഭവങ്ങൾ അതാണ് കാണിക്കുന്നത്. ഈ ഇരു മുന്നണികളേയും കേരള രാഷ്ട്രീയത്തിൽ നിന്നും പുറംതള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിൽ ഒരു പുതിയ പരിവർത്തനത്തിന്റെ ശംഖൊലിയുമായാണ് ഈ യാത്ര.അദ്ദേഹം പറഞ്ഞു. ഈ മാസം 5 ന് കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച പരിവർത്തനയാത്രയ്ക്ക് ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി നൽകിയ സ്വീകരണ യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button