Latest NewsNewsInternational

അവധിക്കാലം ആഘോഷിക്കാന്‍ ഇനി ലോട്ടിയില്ല; സൗന്ദര്യറാണി ആരോടും പറയാതെ യാത്രയായി

ബെര്‍ലിന്‍: തന്റെ ഇരുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ നില്‍ക്കാതെ ലോട്ടി യാത്രയായി. മുന്‍ മിസ് ടീന്‍ യൂണിവേഴ്‌സായ ലോട്ടി വാന്‍ ഡെര്‍ സീ ആണ് ഹൃദയാഘാതത്തുടര്‍ന്ന് മരണപ്പെട്ടത്. ഓസ്ട്രിയയില്‍ വച്ചായിരുന്നു അന്ത്യം. ഓസ്ട്രിയയിലെ വെസ്റ്റ്‌ഡ്രോഫില്‍ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു ലോട്ടി.

ലോട്ടിയുടെ മരണ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാതാപിതാക്കള്‍ ലോകത്തെ അറിയിച്ചത്. ലോട്ടിക്കൊപ്പം അവസാനമായി എടുത്ത ചിത്രവും മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘ഞങ്ങളുടെ എല്ലാമെല്ലാമായ മകള്‍ പോയി. മാര്‍ച്ച് ആറ് ബുധനാഴചയാണ് അവള്‍ ലോകത്തോട് വിടപറഞ്ഞത്. ലോട്ടി ഞഞ്ഞള്‍ക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന,’ അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. പിറന്നാളിന്റെ തലേ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ലോട്ടി പുറത്ത് പോയിരുന്നു. എന്നാല്‍ തിരിച്ച് വന്നപ്പോഴും ലോട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് ചലനമറ്റ നിലയില്‍ ലോട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌കാഘാതം മൂലം ലോട്ടി കോമാവസ്ഥയില്‍ ആയിരുന്നു. പിന്നീട് രണ്ടാഴ്ചയോളം കോമയിലായിരുന്ന ലോട്ടി ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയതെന്ന് ലോട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close