Latest NewsKerala

ഉല്‍പാദനം കുറഞ്ഞു; നാളികേര കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഉത്പാദനക്കുറവ് മൂലം വലിയ പ്രതിസന്ധി നേരിടുകയാണ് സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാര്‍ പച്ച തേങ്ങ സംഭരണം നടത്താത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഉല്‍പാദന ചെലവും ഇരട്ടിയായിട്ടുണ്ട്. നല്ല വിളവ് ലഭിച്ചിരുന്ന തെങ്ങെല്ലാം ഇപ്പോള്‍ കര്‍ഷകനെ ചതിക്കുകയാണ്. വരള്‍ച്ച രൂക്ഷമായതോടെ ജലസേചനത്തിന് വഴിയില്ലാതായി.കാലാവസ്ഥാ വ്യതിയാനവും വിനയായി. ഉത്പാദനം കുറഞ്ഞതോടെ തെങ്ങില്‍ കയറ്റുന്നതിന്റെ തവണ കുറച്ചു.

അതിനൊപ്പം തന്നെ തെങ്ങുണങ്ങി ഇല്ലാതാകുന്ന നിരവധി അസുഖങ്ങളും കര്‍ഷകനെ അലട്ടുന്നു. പച്ച തേങ്ങ സംഭരണം സര്‍ക്കാര്‍ പുനരാരംഭിച്ചാല്‍ ഒരളവ് വരെ കര്‍ഷകന് അത് സഹായകമാകും.കഴിഞ്ഞ വര്‍ഷവും കര്‍ഷകര്‍ക്ക് സമാനമായ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. കേര ഫെഡ് പച്ച തേങ്ങ സംഭരിക്കാതെ വന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇത് മുതലെടുത്ത് ഇതര സംസ്ഥാന ലോബികള്‍ വിപണിയുടെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായും ഏറ്റെടുത്തതോടെ സംസ്ഥാനത്ത് തേങ്ങ വില കുത്തനെ ഇടിയുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button