KeralaLatest News

കൂത്തുപറമ്പ് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ ഞെട്ടലുളവാക്കുന്ന ദൃശ്യം സിസിടിവിയില്‍

കൂത്തുപറമ്പ് :   ടാങ്കര്‍ ലോറി കാറില്‍ വന്നിടിച്ച് ഒരാള്‍ മരണപ്പെടുകയും നാലോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത റോഡപകടത്തിന്‍റെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ ലഭിച്ചു. അപകടം നടക്കുന്നതിന് സമീപമുളള ഒരു കടയിലെ നീരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലെെന്‍ വാര്‍ത്ത ചാനലുകളിലും പ്രചരിക്കപ്പെട്ടിരുന്നു. ഇ​ന്ന​ലെ രാ​വി​ലെ തൊ​ക്കി​ല​ങ്ങാ​ടി​ക്ക​ടു​ത്താണ് അപകടമുണ്ടായത്.

കാ​റി​നെ ഇ​ടി​ച്ച ലോ​റി ഏ​റെ ദൂ​രം മു​ന്നി​ലേ​ക്ക് ത​ള്ളി നീ​ക്കു​ന്ന​തും ലോ​റി വൈ​ദ്യു​ത തൂ​ണി​ന് ഉ​ര​സി​നി​ൽ​ക്കു​ന്ന​തുമായിരുന്നു ദൃശ്യങ്ങള്‍. അ​പ​ക​ട​ത്തി​ൽ പേ​രാ​വൂ​ർ മ​ട​പ്പു​ര​ച്ചാ​ലി​ൽ ആ​മ​ക്കാ​ട് ത​ങ്ക​ച്ച​ൻ ആണ് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button