Latest NewsNewsIndia

ലോകസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം ഉടന്‍

ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കും. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപിക്കുക. ഡല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പരീക്ഷാതലം ഒഴിവാക്കിയാകും തീയ്യതികള്‍ പ്രഖ്യാപിക്കുക.

എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഉണ്ടാകും. രാജ്യത്തൊട്ടാകെ 90 കോടി വോട്ടര്‍മാരുണ്ട്. അതില്‍ 8.4 കോടിയോളമാണ് പുതിയ വോട്ടര്‍മാര്‍. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ ആയ 1950 എന്ന നമ്പറുകളില്‍ വിളാക്കാം. തെരെഞ്ഞെടുപ്പിനായി രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കൂടാതെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും നിര്‍ബന്ധമാണെന്നും സുനില്‍ അറോറ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button