KeralaLatest News

വടക്കനാട് കൊമ്പനെ പിടിക്കാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചു

മുത്തങ്ങ ആന പന്തിയിലെ കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ പിടികൂടാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി വടക്കനാട് പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ത്ത് ഭീതി പടര്‍ത്തിയ വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചു. വനത്തില്‍ മൂടക്കൊല്ലി ഭാഗത്ത് നിലയുറപ്പിച്ച കൊമ്പനെ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മയക്കുവെടിവെച്ച് പിടികൂടാന്‍ കഴിയുമായിരുന്നില്ല. അതേസമയം വഴിയിലാകെ ചെളി പുതഞ്ഞു കിടക്കുന്നതിനാല്‍ വെടിവെച്ചാലും ആനയെ കൊണ്ടുവരാനുള്ള ലോറി ഈ ഭാഗത്തേക്ക് എത്തിക്കാന്‍ ബുദ്ധിമുട്ടാണ്.

അതേസമയം കൊമ്പനെ പിടികൂടാനുള്ള രണ്ടാമത്തെ ശ്രമം വനപാലകര്‍ തുടങ്ങി. മുത്തങ്ങ ആന പന്തിയിലെ കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ പിടികൂടാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്നല്‍ പ്രകാരം വടക്കനാട് വനമേഖലയില്‍ തന്നെയാണ് കൊമ്പനുള്ളത്.

മയക്കുവെടിവച്ച ശേഷം മുത്തങ്ങ ആന പന്തിയിലെ നീലകണ്ടന്‍, പ്രമുഖ, സൂര്യന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് മുത്തങ്ങയിലെ ആന കൊട്ടിലിലേക്ക് ആനയെ മാറ്റും. രണ്ടു പേരെ കൊലപ്പെടുത്തിയ കൊമ്പനെ നാട്ടുകാരുടെ ഏറെ നാളത്തെ പ്രതിഷേധത്തിന് ശേഷമാണ് പിടികൂടാന്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷം മുമ്പ് പിടികൂടിയ കല്ലൂര്‍ കൊമ്പനെ പാര്‍പ്പിച്ച കൊട്ടിലിന് സമീപത്താണ് വടക്കനാട് കൊമ്പനും കൂടൊരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button