CricketLatest NewsSports

ടോസ് നേടി ഇന്ത്യ; ആദ്യം ബാറ്റ് ചെയ്യും

ആസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ചതോടെ ഋഷഭ് പന്തിനാണ് വിക്കറ്റ് കീപ്പറുടെ ചുമതല. അമ്പട്ടി റായ്ഡുവിന് പകരം കെ.എല്‍ രാഹുലും ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാറും ഫീല്‍ഡിങില്‍ അല്ലാതെ ഫോം ഇല്ലാത്ത ജഡേജക്ക് പകരം ചാഹലും ടീമിലെത്തി.

പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനാകും. അതേസമയം ഇന്ത്യക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് ഓസീസ്. നായകന്‍ വിരാട് കോഹ്ലി ഒഴികെയുള്ള മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതാണ് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്നത്. അതേസമയം ആസ്‌ട്രേലിയന്‍ ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. അവരുടെ മുന്നേറ്റ നിര ഫോമിലെത്തിയതും ബൗര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്നതും ഫിഞ്ചിന് ആത്മവിശ്വാസമേകുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button