Latest NewsKuwait

കുവൈറ്റിൽ എമിഗ്രേഷൻ നടപടികൾക്ക് ഈ രേഖകൾ നിർബന്ധം

കുവൈറ്റിൽ പ്രവാസികളുടെ എമിഗ്രേഷൻ നടപടികൾക്കു സിവിൽ ഐഡി നിർബന്ധമാക്കുന്നു. അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവിൽ ഐഡി കാർഡ് കൈവശമില്ലെങ്കിൽ യാത്ര മുടങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇഖാമ വിവരങ്ങൾ പാസ്പ്പോർട്ടിൽ സ്റ്റിക്കർ രൂപത്തിൽ പതിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിന് പകരം ഇഖാമ, പാസ്പോർട്ട് വിവരങ്ങൾ സിവിൽ ഐഡിയിൽ ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇഖാമയുടെ കാലാവധി അടക്കമുള്ള സാധുത അറിയാൻ വിമാനത്താവളങ്ങളിൽ പാസ്പോർട്ടിന് പകരം സിവിൽ‌ഐഡി കാർഡ് ആയിരിക്കും പരിശോധിക്കുക.

അതേസമയം എക്സിറ്റ്/എൻ‌ട്രി മുദ്ര പതിക്കുന്നതിന് പാസ്പോർട്ടും ആവശ്യമാണ്. രാജ്യത്തിന് പുറത്തായിരിക്കെ സിവിൽ ഐഡി കളഞ്ഞുപോകുകയോ മറ്റോ ചെയ്താൽ അതാതു രാജ്യത്തെ കുവൈറ്റ് എംബസ്സിയിൽ റിപ്പോർട്ട് ചെയ്യണം. ഇഖാമ കാലാവധി അവസാനിക്കാറായവർ രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നതിന് മുൻപ് പുതുക്കണമെന്നാണ് നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button