Latest NewsInternational

നിശാക്ലബ്ബില്‍ വെടിവെപ്പ്: 15 പേര്‍ മരിച്ചു

മെക്‌സിക്കോ സിറ്റി: നിശാക്ലബിലെ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മെക്‌സിക്കോയിലാണ് വെടിവെപ്പ് നടന്നത്. സ്ത്രീയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.

മധ്യ മെക്‌സിക്കോയിലെ ഗുവാനാജുവാഡോയിലുള്ള ലാപ്‌ലായ നിശാക്ലബ്ബിലാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ആയുധധാരികളായ ഏതാനും പേര്‍ നിശാക്ലബ്ബിലേക്ക് ഇരച്ചുകയറി വെടിവെപ്പ് നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ധന പൈപ്പ്‌ലൈനില്‍ മോഷണം നടത്തുന്നവര്‍ക്കെതിരേ പോലീസ് നടപടി തുടരുന്നയിടമാണ് ഗുവാനാജുവാഡോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button