KeralaLatest News

അപകടത്തിപ്പെട്ട് താഴെവീണ ബൈക്ക് യാത്രക്കാരന്‍ ബസ് കയറി മരിച്ചു

കോഴിക്കോട്: ബൈക്കിൽ കാറിടിച്ച് താഴെവീണ ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. കെടുവള്ളി പറമ്പത്ത് കാവ് പുതുക്കുടി നിസാറാണ് മരിച്ചത്. പുതപ്പാടി – മലപുറം പാലത്തിന് സമീപം ഇന്നു രാവിലെയാണ് അപകടം.

കെ.എൽ 58 എസ് 1925 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ നിസാറിന്റെ ശരീരത്തിലൂടെ വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കെഎസ്ആർടിസി ബസാണ് കയറിയിറങ്ങിയത്. ഉടൻതന്നെ നിസാറിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button