Latest News

ആറ്റിങ്ങലില്‍ ഹോളോബ്രിക്സ് കമ്ബനി ഓഫീസിനുളളില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ഹോളോബ്രിക്സ് കമ്ബനിയുടെ ഓഫീസുനുളളില്‍ യുവാവ് കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിമലിനെയാണ് ഹോളോ ബ്രിക്സ് കമ്ബനിയുടെ ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ട നിലിയില്‍ കണ്ടെത്തിയത്. മറ്റ് തൊഴിലാളികളാണ് മൃതദേഹം രാവിലെ കണ്ടത്. ബിമലിനൊപ്പം താമസമാക്കിയിരുന്ന ബംഗാള്‍ സ്വദേശി അമലിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. അമല്‍ വ്യാജ രേഖ നല്‍കിയാണ് സിം കാര്‍ഡെടുത്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട ബിമലാണ് മൂന്നാഴ്ച മുമ്ബ് അമലിനെ ജോലിക്കായി കൊണ്ടുവന്നതെന്ന് സ്ഥാപന ഉടമ പൊലീസിന് മൊഴി നല്‍കി. ഞായാറാഴ്ച മദ്യപുിച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മദ്യപാനത്തിനിടെയാണോ കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button