Latest NewsKerala

കയറിട്ട് മുറുക്കി ഇ-കമ്മീഷന്‍ ;  പെരുമാറ്റചട്ട ലംഘനം പൊതുജനങ്ങള്‍ക്ക് അറിയിക്കാം ആപ്പിലൂടെ  – ‘ അതിവേഗം’

തി​രു​വ​ന​ന്ത​പു​രം: മുമ്പത്തെ പോലെ യാതാരു പണിയും ഈ ഇലക്ഷന്‍ കാലത്ത് നടപ്പതല്ല. അതിനായി പ്രക്രിയകളെ കയറിട്ട് വരി‍ഞ്ഞ് മുറുക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് ചട്ട ലംഘനം കണ്ണില്‍ പെടുകയാണെങ്കില്‍ അതിവേഗവും സുരക്ഷിതവുമായ ഒരു മാര്‍ഗ്ഗം കര്‍മ്മ മണ്ഡലത്തില്‍ എത്തിച്ചിരിക്കുകയാണ് കമ്മീഷന്‍. ഇങ്ങനെയൊരു ചട്ടവിരുദ്ധം കണ്ണില്‍ പെട്ടാല്‍ ഉടനെ ആപ്പിലൂടെ ഈ കാര്യം പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സി-​വി​ജി​ല്‍ എ​ന്ന ആ​ന്‍​ഡ്രോ​യ്ഡ് അ​പ്ലി​ക്കേ​ഷ​നാണ് രൂപീകരിച്ചിരിക്കുന്നത്.

All Pic Credit –  gadgets.ndtv

പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​ത്തി​ന്‍റെ ചി​ത്ര​മോ മി​നി​ട്ട് വ​രെ ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യോ ആ​പ്പ് വ​ഴി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് അ​യ​ച്ചു​കൊ​ടു​ക്കാം. പ​രാ​തി​പ്പെ​ടു​ന്ന​യാ​ള്‍ അ​യാ​ളു​ടെ വ്യ​ക​തി​ത്വം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മി​ല്ല. ഫോ​ണ്‍ ന​ന്പ​ര്‍ ന​ല്‍​കി​യാ​ല്‍ പ​രാ​തി​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന്‍റെ വി​വ​രം അ​റി​യാ​നാ​വും. പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​ത്തെ കു​റി​ച്ച്‌ പ​രാ​തി​പ്പെ​ടു​ന്ന​തി​ലെ നൂ​ലാ​മാ​ല​ക​ളും കാ​ല​താ​മ​സ​വും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യാ​ണ് ക​മ്മീ​ഷ​ന്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

നൂ​റു മി​നി​റ്റി​നു​ള്ളി​ല്‍ ആപ്പിലൂടെ കിട്ടുന്ന പരാതി പരിഹരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട ഉദ്ദ്യേഗസ്ഥന്‍ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button