Latest NewsUAEGulf

ബോയിങ് 737 വിമാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തിൽ ഫ്ലൈ ദുബായിയുടെ തീരുമാനം ഇങ്ങനെ

ദുബായ് : ബോയിങ് 737 മാക്സ്‍ വിമാനങ്ങള്‍ തുടർന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ് വക്താവ്‌ അറിയിച്ചു. ഇത്തരം വിമാനങ്ങള്‍ ഫ്ലൈ ദുബായും ഉപയോഗിക്കുന്നുണ്ട്. സാഹചര്യം നിരീക്ഷിച്ച് വരികയാണ്. ബോയിങ് കമ്പനിയുമായി ബന്ധപ്പെട്ട് വരികയാണെന്നും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുമെന്നും ഫ്ലൈ ദുബായ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്സ്‍ 8 വിഭാഗത്തിലുള്ള വിമാനം കഴിഞ്ഞ ദിവസം തകര്‍ന്നുവീണ് 157 പേര്‍ മരിച്ച സാഹചര്യത്തിലാണ്. ഈ മോഡൽ വിമാനം ഉപയോഗിക്കുന്നത് സംബന്ധിച്ച പ്രതികരണവുമായി ഫ്ലൈ ദുബായ് രംഗത്തെത്തിയത്.

അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ഏതാനും വിമാന കമ്പനികളും ചൈനീസ് അധികൃതരും ബോയിങ് 737 മാക്സ്‍ 8 വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button