Latest NewsInternational

ഇമ്രാന്‍ ഖാന്റെ ആസ്തിയില്‍ കുറവ്, പ്രതിപക്ഷനേതാക്കളുടെ വരുമാനം കൂടുന്നു

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാമ്പത്തിക ലാഭം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 3.09 കോടി രൂപ കുറഞ്ഞു. അതേസമയം ചില പ്രതിപക്ഷ നേതാക്കളുടെ വരുമാനം വര്‍ധിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ഇമ്രാന്‍ ഖാന്റെ വരുമാനം 2015ല്‍ 3.56 കോടി പാക് രൂപയായിരുന്നു.

രണ്ടായിരത്തി പതിനാറില്‍ ഇത് 1.29 കോടിയും രണ്ടായിരത്തി പതിനേഴില്‍ 0.47 കോടിയിലുമെത്തി. 2015 ല്‍ ഖാന്റെ വരുമാനത്തില്‍ 0.1 കോടി ഇസ്ലാമാബാദിലെ ഒരു ഫ്‌ലാറ്റ് വില്‍പ്പന വഴിയാണ് ലഭിച്ചത്. രണ്ടായിരത്തി പതിനാറില്‍ ആകെ വരുമാനത്തില്‍ 1.29 കടിയുടെ കുറവുണ്ടായി. അതേസമയം വിദേശ സര്‍വീസിലൂടെ അദ്ദേഹം 0.74 കോടി രൂപ അദ്ദേഹം സമ്പാദിക്കുകയും ചെയ്തു. അതേസമയം പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ അസംബ്ലിയിലെ നേതാവ് ഷഹബാസ് ഷെരീഫിന്റെ ആസ്തി ഉയര്‍ന്നു. 2015 ലെ 0.76 കോടി രൂപയില്‍ നിന്നും 2017 ല്‍ ഒരു കോടി രൂപ കവിഞ്ഞതായാണ് കണക്കുകള്‍.

മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ വരുമാനത്തിലും വര്‍ധനയുണ്ട്. 2015 ല്‍ 10.5 കോടി രൂപയായിരുന്നത് 2016 ല്‍ 11.4 കോടിയായി ഉയര്‍ന്നു. 2017 ല്‍ 13.4 കോടി രൂപയാണ് അദ്ദേഹം നേടിയത്. കൂടാതെ 7,748 ഏക്കര്‍ ഭൂമിയും സര്‍ദാരിക്കുണ്ട്. സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭുട്ടോ സര്‍ദാരിയേക്കാള്‍ ദികനാണ്. പാക്കിസ്ഥാനിലും മറ്റ് രാജ്യങ്ങളിലും ബിലാവലിന് ആസ്തികളുണ്ട്. അതേസമയം, വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പിതാവിന് പിന്നിലാണ് ബിലാവല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button