Latest NewsIndia

കുമ്മനം രാജശേഖരന് നാളെ വമ്പിച്ച വരവേൽപ്പ്

തിരുവനന്തപുരം• മിസോറം ഗവർണ്ണർ പദവി രാജിവച്ച് സജീവരാഷ്ട്രീയത്തിൽ തിരിച്ചെത്തുന്ന കുമ്മനം രാജശേഖരന് നാളെ വമ്പിച്ച സ്വീകരണം. രാവിലെ 8.30 ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന കുമ്മനത്തിന് തിരുവനന്തപുരം പൗരാവലി നൽകുന്ന സ്വീകരണത്തിൽ ബിജെപി, പരിവാർ നേതാക്കളും കൂടാതെ തലസ്ഥാനത്തെ പൗരപ്രമുഖരും പങ്കെടുക്കും. ആയിരത്തിലേറെ മോട്ടോർ ബൈക്കുകളുടെ അകമ്പടിയോടെയാവും അദ്ദേഹത്തെ നഗരത്തിലേക്ക് ആനയിക്കുക. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കുമ്മനം ബിജെപി
സംസ്ഥാന കമ്മിറ്റി ആഫീസിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button