KeralaLatest News

എല്ലാവരേയും ഞെട്ടിച്ച് മേജര്‍ രവി : സിപിഎമ്മിന്റെ പി.രാജീവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥന

തനിക്ക് പറയാനുള്ളത് ഇത്രമാത്രം

എറണാകുളം: ഇടതുപക്ഷക്കാരെ ഞെട്ടിച്ച് മേജര്‍ രവി. സിപിഎമ്മിന്റെ പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചാണ് മേജര്‍ രവി എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച് ലോക്സഭയിലയക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്’ – മേജര്‍ രവി പറഞ്ഞു.

പല എംപി മാരും രാജ്യസഭയില്‍ പോയിട്ട് പിന്നീട് അവിടെ പോകുന്നത് പെന്‍ഷന്‍ വാങ്ങാന്‍ മാത്രമാണ്. എന്നാല്‍ പി രാജീവ് അങ്ങനെയല്ല. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലത്തുപോലും എംപി എന്ന നിലയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്താല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്ത ഒരു വ്യക്തിയാണ് രാജീവ്. ഇനി അദ്ദേഹത്തെ ജനകീയമായി തെരഞ്ഞടുത്ത്് ലോക്സഭയിലേക്ക് അയക്കേണ്ട ഉത്തരവാദിത്തം നമ്മുടെത് മാത്രമാണ്. ഒരു ലോക്സഭാ എംപി എന്ന നിലയില്‍ ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉത്തമബോധ്യമുള്ളതിനാലാണ് രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ വന്നതെന്ന് മേജര്‍ രവി പറഞ്ഞു.

എപ്പോഴും ചിരിക്കുന്ന മുഖം. എല്ലാവരുമായി നിഷ്‌കളങ്കമായ ബന്ധം സൂക്ഷിക്കുന്ന നേതാവ് ഇതെല്ലാമാണ് രാജീവിനെ വേറിട്ട് നിര്‍ത്തുന്നത്. ഞാന്‍ ആഗ്രഹിക്കുന്നത് ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എംപിമാരെയും മന്ത്രിമാരെയുമാണ്. അത് രാജീവിന് കഴിയും. സാധാരണനിലയില്‍ പാര്‍ലമെന്റില്‍ 90 ചോദ്യങ്ങള്‍ ചോദിച്ചാല്‍ തന്നെ വലിയ കാര്യമാണ്. എന്നാല്‍ രാജീവ് രാജ്യസഭയില്‍ 798 ചോദ്യങ്ങളാണ് ചോദിച്ചത്. ഇവിടെ ലോക്സഭാ എംപിമാര്‍ പോലും അത് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button