KeralaLatest NewsIndia

‘9 മാസത്തെ ഭരണ കാലയളവിൽ 30 ഓളം വിദ്യാർത്ഥികളുടെ തുടർപഠനമെന്ന സ്വപ്നം അദ്ദേഹം യാഥാർത്ഥ്യമാക്കി’ മിസോറാമിൽ തങ്ങൾ കണ്ട കുമ്മനത്തെ ഓർമ്മിച്ച് മാതൃഭൂമി റിപ്പോർട്ടർ

വിവാഹം പോലും കഴിക്കാതെ പ്രചാരകനായി ജീവിക്കുന്ന ആ മനുഷ്യന് രാജ്ഭവനിലെ സുഖലോലുപത ഒരു പാട് കാലം ആസ്വദിക്കാന്‍ കഴിയില്ലെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു.

മിസോറാം ഗവര്‍ണറായിരിക്കെ കുമ്മനം രാജശേഖരനെ കണ്ട അനുഭവം പങ്കുവെക്കുന്ന മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ റിബിന്‍ രാജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ട്രോളുകള്‍ ആ മനുഷ്യനെ കൂടുതല്‍ കരുത്തനാക്കുകയാണ് ചെയ്തതെന്ന് റിബിന്‍ പറയുന്നു. പൂമെത്ത വിരിച്ച വഴികളിലൂടെ വന്നയാളല്ലല്ലോ കുമ്മനം രാജശേഖരന്‍. വിവാഹം പോലും കഴിക്കാതെ പ്രചാരകനായി ജീവിക്കുന്ന ആ മനുഷ്യന് രാജ്ഭവനിലെ സുഖലോലുപത ഒരു പാട് കാലം ആസ്വദിക്കാന്‍ കഴിയില്ലെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു.

ആ തോന്നല്‍ ശരി വെക്കുകയാണ് കുമ്മനത്തിന്റെ രാജിയെന്നും ഗവര്‍ണര്‍ പദവിയില്‍ 9 മാസം പൂര്‍ത്തിയാക്കിയ ശേഷം കേരള രാഷ്ട്രീയത്തിലേക്ക് കുമ്മനം വീണ്ടും പറന്നിറങ്ങുമ്ബോള്‍ തിരുവനന്തപുരത്ത് തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാമെന്നും റിബിന്‍ എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

#മിസോറമിൽ_ഞങ്ങൾ_കണ്ട_കുമ്മനം!
ഗവർണർ കുമ്മനം രാജശേഖരനുമായുള്ള ഓണം പ്രത്യേക പരിപാടിയുടെ ചിത്രീകരണത്തിനായാണ് ഞാനും ക്യാമറമാൻ ബിനു തോമസും മിസോറമിലെ ലങ് പോയ് എയർപോർട്ടിൽ വിമാനമിറങ്ങിയത്. ഐസ്വാളിലെ രാജ്ഭവനിൽ എത്തിയ ഉടൻ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഭിമുഖത്തെ സംബന്ധിച്ച് ഒരാമുഖം ചോദിച്ചറിഞ്ഞു. ഭരണഘടനാപദവി വഹിക്കുന്ന ആൾ എന്ന നിലയിലുള്ള പ്രോട്ടോക്കോൾ പ്രശ്നങ്ങളൊന്നും ഞങ്ങൾക്ക് നേരിടേണ്ടി വന്നില്ല.

പിറ്റേദിവസം അഭിമുഖത്തിനായി വീണ്ടും കാണുമ്പോൾ കേരളത്തനിമയുള്ള വേഷത്തിൽ ക്യാമറക്ക് മുന്നിലെത്തിയ ഗവർണറെയാണ് കണ്ടത്.സാർ, എന്ന വിളിയേക്കാൾ രാജേട്ടൻ എന്ന വിളി കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു പച്ചയായ മനുഷ്യൻ. സംസ്ഥാനത്തെ 3 ജില്ലകൾ ഗവർണറുടെ സ്വയംഭരണത്തിന് കീഴിലാണ് .ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ മിസോറം വിദ്യാർത്ഥികളുടെ തുടർപഠനം , ആയുർവേദ രംഗത്ത് സ്വയംപര്യാപ്തത തുടങ്ങി വലിയ സ്വപ്നങ്ങളാണ് കുമ്മനം പങ്കുവെച്ചത്. 9 മാസത്തെ ഭരണ കാലയളവിൽ 30 ഓളം വിദ്യാർത്ഥികളുടെ തുടർപഠനമെന്ന സ്വപ്നം അദ്ദേഹം യാഥാർത്ഥ്യമാക്കി.

കുമ്മനടിയടക്കം തന്നെ ട്രോളുന്നവരോട് ഒരു പരിഭവവും അദ്ദേഹം വെച്ചു പുലർത്തിയില്ല. എല്ലാം ആസ്വദിക്കാറുണ്ടെന്ന് മാത്രം പ്രതികരിച്ചു. ട്രോളുകൾ ആ മനുഷ്യനെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്. കാരണം പൂമെത്ത വിരിച്ച വഴികളിലൂടെ വന്നയാളല്ലല്ലോ കുമ്മനം രാജശേഖരൻ. വിവാഹം പോലും കഴിക്കാതെ പ്രചാരകനായി ജീവിക്കുന്ന ആ മനുഷ്യന് രാജ്ഭവനിലെ സുഖലോലുപത ഒരു പാട് കാലം ആസ്വദിക്കാൻ കഴിയില്ലെന്ന തോന്നൽ ഞങ്ങൾക്കുണ്ടായിരുന്നു. ആ തോന്നൽ ശരി വെക്കുകയാണ് കുമ്മനത്തിന്റെ രാജി. ഗവർണർ പദവിയിൽ 9 മാസം പൂർത്തിയാക്കിയ ശേഷം കേരള രാഷ്ട്രീയത്തിലേക്ക് കുമ്മനം വീണ്ടും പറന്നിറങ്ങുമ്പോൾ തിരുവനന്തപുരത്ത് തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button