Latest NewsIndia

സ്വത്ത് കെെക്കലാക്കാന്‍ കാമുകനുമൊത്ത് മകള്‍ അച്ഛനേയും അമ്മയേയും വകവരുത്തി

ന്യൂഡല്‍ഹി :  സ്വത്ത് മോഹിച്ച് മകള്‍ കാമുകനുമൊത്ത് ചേര്‍ന്ന് മാതാപിതാക്കളെ കണ്ടം തുണ്ടം വെട്ടി നുറുക്കി ശേഷം ചാക്കിലാക്കി ഓവുചാലില്‍ എറിഞ്ഞു. ദില്ലിയിലെ പശ്ചിം വിഹാറിലാണ് ദാരുണമായ സംഭവം 26 കാരിയായ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. ജഗീര്‍ കൗര്‍(47)എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് ഇവരുടെ ഭര്‍ത്താവായ ഗുര്‍മീത് സിങിന്‍റെ മൃതശരീരവും അടുത്തദിവസം പോലീസ് കണ്ടെത്തി. ഇരുവരുടേയും മൃതശരീരം വെട്ടി നുറുക്കി സ്യൂട്ട്കേസിലാക്കി ഓവുചാലിലാണ് കണ്ടത്. ഇവരുടെ മകളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക രഹസ്യം പുറത്ത് വന്നത്.

മറുപടിയിലെ വൈരുദ്ധ്യമാണ് മകളെ സംശയിക്കാന്‍ ഇടയാക്കിയതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, യുവതിയും കൂട്ടരും അന്നേ ദിവസം ഓവുചാലിന് സമീപം പോയിരുന്നതായി കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ചായയില്‍ ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷമായിരുന്നു കൃത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button