Latest NewsIndia

പവാര്‍ ഇല്ല – തെരഞ്ഞെടുപ്പില്‍ കൊച്ചുമകന്‍ മല്‍സരിക്കും

മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഇത്തവണ മല്‍സരിക്കില്ല. പകരം പാര്‍ട്ടിയിലെ അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കുക എന്നത് കണക്കാക്കി മകന്‍ മല്‍സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി പൂനെയില്‍ പാര്‍ട്ടി നേതാക്കളുമായും കുടുംബാംഗങ്ങളുമയി ചേര്‍ന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മത്സരിക്കാനില്ലെന്ന് പവര്‍ വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിലെ മാധ മണ്ഡലത്തില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്ത ഉണ്ടായിരുന്നു. പവാറിന്റെ മകന്‍ അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാര്‍ മാവല്‍ ലോക്‌സഭാ മണ്ഡലത്തില്‍ അദ്ദേഹത്തിന് പകരം മല്‍സരിക്കും. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button