KeralaLatest News

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് വേനല്‍മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത് ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു. ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. മധ്യകേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആകാശം മേഘാവൃതമായിരുന്നെങ്കിലും കാര്യമായ മഴ ലഭിച്ചിട്ടില്ല. അതേസമയം വടക്കന്‍ ജില്ലകള്‍ കനത്ത ചൂടില്‍ വലയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button