KeralaLatest NewsIndia

തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലയിലെ സുരക്ഷ വെട്ടിക്കുറച്ചു സർക്കാർ, നിരോധനാജ്ഞയും പിൻവലിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ പോകുന്നതിനാല്‍ സര്‍ക്കാരിന് വിശ്വാസികളെ പിണക്കാന്‍ താല്‍പ്പര്യമില്ല.

ശബരിമല: ക്ഷേത്ര തിരു ഉല്‍വത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഇന്ന് തുറക്കാനിരിക്കെ കടുത്ത സുരക്ഷയും മറ്റും വെട്ടിക്കുറച്ചു സർക്കാർ. ഉത്സവ സമയത്ത് സ്ത്രീകള്‍ ദര്‍ശനത്തിന് എത്തുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ ശബരിമല കര്‍മ്മസമിതി പ്രതിരോധം തീര്‍ക്കാന്‍ സന്നിധാനത്തുണ്ട്. എന്നാൽ 300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍,പമ്പ എന്നിവിടങ്ങളിലായി ഉണ്ടാകുക. കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവ,മീനമാസ പൂജകള്‍ക്കായാണ് നടതുറക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ പോകുന്നതിനാല്‍ സര്‍ക്കാരിന് വിശ്വാസികളെ പിണക്കാന്‍ താല്‍പ്പര്യമില്ല. അതുകൊണ്ടാണ് നിരോധനാജ്ഞ മാറ്റുന്നത്. ഇന്ന് വൈകിട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവിലില്‍ നട തുറക്കും. തുടര്‍ന്ന് 18-ാം പടിക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി തീ പകരും.വൈകുന്നേരം 7 മണി മുതല്‍ പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. നാളെ രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും.

ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍. ബിംബ ശുദ്ധി ക്രിയകളും തുടര്‍ന്ന് നടക്കും.ശേഷം ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കും.വൈകുന്നേരം 6.30ന് ദീപാരാധന. തുടര്‍ന്ന് അത്താഴപൂജ, മുളയിടല്‍, ശ്രീഭൂതബലി എന്നിവയും നടക്കും.കടുത്ത വേനലില്‍ പമ്പ വറ്റി വരണ്ടതിനാല്‍ കുള്ളാര്‍ ഡാം തുറന്ന് വെള്ളം വിടുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പ്രളയത്തില്‍ മണ്ണിനടയിലായ പമ്പയിലെ ആറാട്ട് കടവ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇവിടെ വെള്ളമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button