Latest NewsUAEGulf

സുരക്ഷയാണ് ഞങ്ങള്‍ക്ക് അത്യന്തികമായ കാര്യം – ഒമാന്‍ എയര്‍വേസ് പ്രതികരിക്കുന്നു

മസ്കറ്റ് :    വെെമാമിക യാത്രികരുടേയും ജീവനക്കാരുടേയും സുരക്ഷയാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനമെന്നും ആദ്യം ചുവടുകള്‍ ഇതിന് വേണ്ടിയും ആയിരിക്കുമെന്ന് ഒമാന്‍ എയര്‍. സുരക്ഷ ഉറപ്പാക്കുന്നതിനായുളള എല്ലാവിധ ക്രമീകരണങ്ങളും ഉടന്‍ നടപ്പിലാക്കുമെന്നും അവര്‍ വ്യക്തമാക്കി. പത്രക്കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ബോയിങ്ങ് 737 മാക്സ് 8 എയര്‍ക്രാഫ്റ്റ് എതോപ്യന്‍ എയര്‍ലെെന്‍സ് ക്രാഷിന് ( അപകടത്തില്‍പെട്ടതിന് ശേഷമാണ് ഇത്തരത്തിലൊരു പത്രക്കുറിപ്പിലൂടെ അവരുടെ നിലപാട് വ്യക്തമാക്കിയത്.

വിമാനത്തില്‍ അതിഥികളായെത്തുന്ന യാത്രക്കാര്‍ക്ക് സുരക്ഷിത്വം ഉറപ്പാക്കുന്നതിനായുളള എല്ലാവിധ പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടത്തുമെന്നും വേണ്ട പുരോഗതികള്‍ വരത്തുമെന്നും അവര്‍ അറിയിച്ചു. ഞങ്ങളുടെ അത്യന്തികവും പ്രാഥമികവുമായ പരിഗണന അതിഥികളായി എത്തുന്ന യാത്രക്കാരുടേയും അവരുടെ ജീവനക്കാരുടെ സുരക്ഷിതത്വവുമാണെന്ന് ഒമാന്‍ എയര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button