Health & Fitness

ഗ്യാസിന്റെ ലക്ഷണങ്ങളാണെന്ന് കരുതി തള്ളാന്‍ വരട്ടെ : ഇത് കാന്‍സറിന്റെ ലക്ഷണങ്ങളാകാം

ആധുനിക കാലത്ത് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ എത്രത്തോളം വിജയിച്ചു എന്ന ചര്‍ച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പ്രാരംഭദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള ചികിത്സയും രോഗം പൂര്‍ണമായും ഭേദമാകാന്‍ സഹായിക്കുന്നു എന്ന പഠനങ്ങളും അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്. കാന്‍സറിനു കാരണമാകുന്ന മാരകവസ്തുക്കളെ തിരിച്ചറിയാനാവുമെങ്കില്‍ ഒരു പരിധി വരെ കാന്‍സറിനെ നിയന്ത്രിക്കാം. ആധുനിക ഭക്ഷണരീതി വര്‍ധിച്ചുവരുന്ന കാന്‍സര്‍ കാരണങ്ങളില്‍ മുഖ്യകാരണം.

താഴെ പറയുന്നവയാണ് കാന്‍സറിന്റെ പ്രധാന കാരണങ്ങള്‍.

പുകവലി.

ഇന്ത്യയിലെ കാന്‍സര്‍ മരണങ്ങളുടെ മുഖ്യകാരണമാണ് പുകവലി. ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്‌നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് കാരണമായേക്കും. പാസീവ് (നിഷ്‌ക്രിയമായ) പുകവലിയും ശ്വാസകോശ അര്‍ബുദത്തിലേക്കു നയിക്കും.ഭക്ഷണ രീതികള്‍വറുത്തതും പൊരിച്ചതുമായ ഭക്ഷണവും ഉപ്പ് കൂടിയതുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരും അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കാന്‍സര്‍ പ്രതിരോധത്തിനു സഹായിക്കും.മനംപിരട്ടലും ഛര്‍ദ്ദിയും പലര്‍ക്കും മനം പിരട്ടലും ഛര്‍ദ്ദിയും സ്ഥിരമായി ഉണ്ടാകും. ഇത് പലപ്പോഴും ചില മരുന്നുകള്‍ കൊണ്ട് മാറുമെങ്കിലും സ്ഥിരമായി ഈ പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ അത് പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍ കൊണ്ട് ഉണ്ടാവുന്നതാണ് എന്നതാണ് സത്യം.

മലബന്ധം

ശരിയായ രീതിയില്‍ പലപ്പോഴും ദഹനം നടക്കാത്തത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മലബന്ധവും പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍ പോലുള്ളവയുടെ ലക്ഷണമാകും

നെഞ്ചെരിച്ചില്‍

ഭക്ഷണം ശരിയായ രീതിയിലല്ലെങ്കില്‍ പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ദഹനസംബന്ധമായ ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍ കൊണ്ടാവാം

അമിത ക്ഷീണം

ഏത് സമയത്തും അമിതമായ ക്ഷീണവും പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ അതും പലപ്പോഴും ഒളിഞ്ഞിരിയ്ക്കുന്ന വയറ്റിലെ ക്യാന്‍സര്‍ ലക്ഷണമാകാം

മലത്തില്‍ രക്തം

മലത്തില്‍ രക്തം കാണപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വയറ്റില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉള്ളവരുടെ മലത്തില്‍ രക്തം കാണപെടും

വയര്‍ വീര്‍ത്ത അവസ്ഥ

ഭക്ഷണം കഴിച്ചില്ലെങ്കിലും അല്‍പം ഭക്ഷണം മാത്രമാണ് കഴിച്ചതെങ്കിലും വയര്‍ വീര്‍ത്തിരിയ്ക്കുന്ന അവസ്ഥ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം

വയറുവേദന

എപ്പോഴും ഏത് സമയത്തും വയറു വേദന അനുഭവപ്പെടുകയും സഹിക്കാനാവാത്ത വേദനയിലേക്ക് അത് മാറുകയും ചെയ്യുമ്‌ബോള്‍ അല്‍പം ഗൗരവതരമായി തന്നെ ശ്രദ്ധിക്കണം എന്നതാണ് സത്യം.പുരുഷന്‍മാര്‍ക്ക് സാധ്യത കൂടുതല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്കാണ് വയറ്റിലെ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍. മൂന്നില്‍ രണ്ട് പുരുഷന്‍മാര്‍ക്കും വയറ്റില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

ക്യാന്‍സര്‍ പാരമ്പര്യമായി ഉള്ളവരിലും ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരക്കാരില്‍ വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗത്തിന്റെ പ്രാരംഭലക്ഷണങള്‍

1. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പുണ്ണ്. പ്രത്യേകിച്ച് വായ, നാക്കിന്‍ത്തുമ്പ് എന്നിവിടങ്ങളില്‍. പുകവലി, പാന്‍പരാഗ്, മൂര്‍ച്ചയുള്ള പല്ല്, ഉചിതമല്ലാത്ത വയ്പ്പുപല്ലുകള്‍ എന്നിവയുടെ അനന്തരഫലമായി ഉണ്ടാകാവുന്നതും ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും. പുണ്ണുകള്‍ക്കു ശ്രദ്ധ കൊടുത്തില്ലെങ്കില്‍ കാന്‍സറായി മാറിയേക്കും. സാധാരണ കാണുന്നവായ്പുണ്ണ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവുന്നതാണ്. മാറാത്ത പുണ്ണുകള്‍ക്കു ഡോക്ടറെ സമീപിക്കുക.

2. മുമ്പ് ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത മുഴകള്‍. പ്രത്യേകിച്ച് സ്ത്രീകളില്‍ കാന്‍സറിന്റെ ലക്ഷണമാവാം. ഇത് തുടക്കത്തിലെ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ.

3. ദ്വാരങ്ങളില്‍ നിന്ന് അസാധാരണമായോ പ്രത്യേക കാര്യകാരണങ്ങളില്ലതെയുള്ള രക്തചൊരിച്ചില്‍.

4. രക്തം ഛര്‍ദിക്കല്‍, മൂത്രത്തിലെ രക്തം, മലാശയങ്ങളിലെ രക്തചൊരിച്ചില്‍ എന്നിവ കാന്‍സറിന്റെ പൊതു ലക്ഷണമാണ്.

5. സ്ത്രീകളില്‍ ആര്‍ത്തവ ചക്രങ്ങള്‍ക്കിടയിലോ ആര്‍ത്തവ വിരാമത്തിനു ശേഷമോ ഉള്ള രക്തസ്രാവം ഗര്‍ഭകോശ കാന്‍സറിന്റെ ആദ്യലക്ഷണമാണ്

6. സ്ഥിരമായുള്ള ദഹനക്കേട്, അസാധാരണമായ മലവിസര്‍ജനം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.

7. വിട്ടുമാറാത്ത ചുമ, തൊണ്ടയടപ്പ് എന്നിവ ഡോക്ടറുടെ സൂക്ഷ്മമായ പരിശോധന അര്‍ഹിക്കുന്ന രോഗലക്ഷണങ്ങളാകുന്നു. ഇത് ഒരുപക്ഷേ ശബ്ദനാളത്തിന്റെയോ ശ്വാസകോശത്തിന്റെയോ കാന്‍സര്‍ കൊണ്ടാകാം.

8 അകാരണമായ ഭാരക്കുറച്ചില്‍. ഇത് മറഞ്ഞിരിക്കുന്ന കാന്‍സറിന്റെ ലക്ഷണങ്ങളാകാം. മേല്‍ പറഞ്ഞ കാരണങ്ങളും ലക്ഷണങ്ങളും ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ കാന്‍സറില്‍ നിന്നു രക്ഷനേടാം.രോഗം അതിന്റെ മൂര്‍ധന്യത്തിലെത്തിയതിനു ശേഷമാണ് പലപ്പോഴും ഡോക്ടറുടെ സേവനം ലഭ്യമാകാറുള്ളത്. കാന്‍സര്‍

തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മഹാമാരിയെ ഫലപ്രദമായി നേരിടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button