KeralaLatest News

തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങുമോ എന്ന് നാളെ അറിയാം

തീരുമാനം കാത്ത് ബിജെപി സംസ്ഥാന നേതൃത്വം

ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി അങ്കത്തിനിറങ്ങുമോ എന്ന് നാളെ അറിയാം. തുഷാറിന്റെ തീരുമാനം കാത്ത് സംസ്ഥാന നേതൃത്വവും. തുഷാര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സ്ഥാനാര്‍ത്ഥി തീരുമാനം എത്രയും വേഗം അറിയിക്കണമെന്ന് അമിത് ഷാ തുഷാറിനെ അറിയിച്ചു. നാളെ അമിത് ഷായുമായി തുഷാര്‍ കൂടിക്കാഴ്ച നടത്തും.
തുഷാര്‍ മത്സരിക്കുന്നത് തെരഞ്ഞടുപ്പില്‍ ഗുണകരമാകുമെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

ബിജെപിയെ സംബന്ധിച്ച് തെരഞ്ഞടുപ്പ് നിര്‍ണ്ണായകമായതിനാലാണ് തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുന്നത് നല്ലതെന്ന് ഒരിക്കല്‍ കൂടി അമിത്ഷാ അറിയിച്ചത്. തുഷാര്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ബിഡിജെഎസ് വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മാറുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷന്‍ തന്നെ തുഷാറിനെ സമീപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button