NattuvarthaLatest News

ബസ് ബൈക്കിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു

കൊല്ലം : ബസ് ബൈക്കലിടിച്ച് ഗൃഹനാഥന് ദാരുണ മണം. മകളുടെ ജന്മദിനം ആഘോഷിക്കാന്‍ സാധനങ്ങളും വാങ്ങി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കണ്ടംകോട്ട് കുഴിക്കല്‍ പുത്തന്‍വീട്ടില്‍ ഗോപകുമാര്‍ ഉണ്ണിത്താന്‍ (37) ആണു മരിച്ചത്. തലവൂര്‍ പറങ്കിമാംമുകളിനു സമീപമായിരുന്നു അപകടം.

അരി വീടുകളിലെത്തിച്ചു നല്‍കുന്ന കച്ചവടം നടത്തുകയായിരുന്നു ഗോപകുമാര്‍.അമിതവേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ഗോപകുമാറിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കെഎസ്ആര്‍ടിസി-സ്വകാര്യ ബസുകളുടെ മത്സരവേഗമാണ് അപകടത്തിനു കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. വീട്ടിലേക്കു തിരിക്കും മുന്‍പ് അമ്മയെ ഫോണില്‍ വിളിച്ച് ഉടന്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഭാര്യ:അജ്ഞലി. മക്കള്‍:നിരഞ്ജന, നിരഞ്ജന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button