Latest NewsIndia

വെള്ളാപ്പള്ളി നടേശന്റെ മനസ് മാറ്റാന്‍ അമിത് ഷാ

ചര്‍ച്ച നടത്താന്‍ അമിത് ഷായുടെ ദൂതന്‍ കണിച്ച്കുളങ്ങരയിലെത്തും

ആലപ്പുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ഇന്നോ നാളെയോ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ദൂതന്‍ വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്തും. ഇതിനായി ബിജെപിയിലെ ദേശീയ നേതാവ് കണിച്ചുകുളങ്ങരയിലെ വസതിയിലെത്തുമെന്നാണ് സൂചനകള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഡിഎയുടെയും ആര്‍എസ്എസിന്റെയും േദശീയ നേതാക്കളുമായി തുഷാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വെള്ളാപ്പള്ളി നടേശന്‍ മത്സരത്തിന് അനുകൂലമല്ലെന്നും എന്‍ഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണം ഏകോപിപ്പിക്കുകയെന്ന ചുമതല നല്‍കി മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്നും തുഷാര്‍ വീണ്ടും ആവശ്യപ്പെട്ടു.

എന്നാല്‍, തുഷാര്‍ മത്സരിക്കണമെന്ന നിലപാടില്‍ അമിത് ഷാ ഉറച്ചു നില്‍ക്കുകയാണ്. ചര്‍ച്ചയില്‍ അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണു എന്‍ഡിഎ നേതൃത്വത്തിന്റെ പ്രതീക്ഷ. പ്രതികരണം അനുകൂലമല്ലെങ്കില്‍ തുഷാറിന് ഉറച്ച തീരുമാനം എടുക്കേണ്ടി വരും. തുഷാര്‍ മത്സരിക്കുന്നില്ലെങ്കില്‍ തങ്ങളും പിന്മാറുമെന്നു കഴിഞ്ഞ ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലില്‍, സ്ഥാനാര്‍ഥി പട്ടികയിലുള്ള ചിലര്‍ അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുമുള്ള സമ്മര്‍ദം കാരണം മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് തുഷാര്‍ എത്തുമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button