Latest NewsCars

ഹെര്‍ കീ പദ്ധതിയുമായി ടാറ്റ മോട്ടോര്‍സ്

കൊച്ചി: വാഹനം ഉപഭോക്താവിന് കൈമാറുമ്പോള്‍ തന്നെ വാഹനത്തിന്റെ രണ്ടാമത്തെ താക്കോല്‍ ‘ഹെര്‍ കീ’ യായി സ്ത്രീകള്‍ക്ക് നല്‍കുന്ന പദ്ധതിയുമായി ടാറ്റ മോട്ടോര്‍സ്. കൂടുതല്‍ സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഹെര്‍ കീ’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഇന്ത്യയില്‍ വിവിധ മേഖലകളില്‍ സ്ത്രീകള്‍ വളരെ വേഗത്തില്‍ മുന്‍പന്തിയില്‍ എത്തിയിട്ടുണ്ട്. എന്നിരുന്നാലും നിലവില്‍ 11ശതമാനമാണ് രാജ്യത്തെ സ്ത്രീ ഡ്രൈവറുമാരുടെ ആകെ എണ്ണം. നിരവധി സ്ത്രീകള്‍ ഇപ്പോഴും ആത്മവിശ്വാസ കുറവുമൂലവും മറ്റും ഡ്രൈവിങ്ങില്‍ നിന്നും അകന്നു നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിന്നും ഒരു പരിവര്‍ത്തനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെര്‍ കീ അവതരിപ്പിക്കുന്നതെന്നും ടാറ്റ മോട്ടോര്‍സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Tags

Post Your Comments

Related Articles


Back to top button
Close
Close