KeralaLatest News

കേരളകോണ്‍ഗ്രസിലെ തര്‍ക്കം ഗൗരവത്തോടെ കാണുന്നു: ബെന്നി ബെഹനാന്‍

ന്യൂ ഡല്‍ഹി: കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഗൗരവത്തോടെ കാണുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ആവശ്യം വന്നാല്‍ പ്രശ്‌നത്തില്‍ മുന്നണി നേതൃത്വം ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം സീറ്റില്‍ പാളിച്ച ആഗ്രഹിക്കുന്നില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. കെ എം മാണിയുമായും പി ജെ ജോസഫുമായും ഫോണില്‍ സംസാരിച്ചുവെന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി.

കോട്ടയം സീറ്റില്‍ അഭിപ്രായ ഭിന്നത ശ്കതമായിരിക്കം ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് അവിടെ തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി പി.ജെ ജോസഫ് രംഗത്തെത്തി. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചു. എന്നാല്‍ ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button