KottayamKeralaNattuvarthaLatest NewsNews

സഭയുടെയും കേരള കോൺ​ഗ്രസിന്റെയും നയങ്ങൾ കർഷകരെ സഹായിക്കണമെന്നത്: സഭയ്ക്ക് രാഷ്ട്രീയമില്ലെന്ന് ജോസ് കെ മാണി

കോട്ടയം: റബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിൻറെ പ്രസ്താവനയോട് പ്രതികരിച്ച് കേരള കോൺ​ഗ്രസ് നേതാവ് ജോസ് കെ മാണി. റബ്ബറിന്റെ വിലയിടിവിനും റബ്ബർ കർഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രനയങ്ങളാണെന്ന് ജോസ് കെ മാണി പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേ നയങ്ങൾ തന്നെയാണ് ചർച്ചയാകാൻ പോകുന്നതെന്നും സഭയുടെയും കേരള കോൺ​ഗ്രസിന്റെയും നയങ്ങൾ കർഷകരെ സഹായിക്കണമെന്നതാണെന്നും ജോസ് കെ മാണി പറഞ്ഞു. കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന നയങ്ങൾ തിരുത്തണമെന്നാണ് തലശ്ശേരി ആർച്ച് ബിഷപ്പ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉദ്ദേശിച്ചത് എന്നാണ് താൻ മനസ്സിലാക്കുന്നതെന്നും സഭയ്ക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

എന്റെ മകന്‍ ന്യായാന്യായങ്ങളെ വേര്‍തിരിക്കാനുള്ള ‘കറുത്ത ഗൗണ്‍ അണിഞ്ഞു’, മകന്‍ അഭിഭാഷകനായ സന്തോഷം പറഞ്ഞ് മദനി

കർഷകരെ സഹായിച്ചാൽ ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ച് തരാം എന്നും അതുവഴി എം.പി ഇല്ലെന്ന വിഷമം മാറ്റിത്തരമാമെന്നുമാണ് നേരത്തെ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത്. ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം പരിഹരിച്ച് തരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. പറഞ്ഞത് കുടിയേറ്റ ജനതയുടെ വികാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button