Latest NewsIndia

ബെംഗളൂരുവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് 88,81,066 വോട്ടർമാർ

സിറ്റിയിൽ 88,81,066 വോട്ടർമാർ എന്ന് കണക്കുകൾ

ബെം​ഗളുരു; ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സിറ്റിയിൽ 88,81,066 വോട്ടർമാർ എന്ന് കണക്കുകൾ പുറത്ത്. ഇതിൽ 46,32,900 പുരുഷ വോട്ടർമാരും 42,48,166 സ്ത്രീവോട്ടർമാരുമാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) കമ്മിഷണറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എൻ. മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി.

സെൻട്രൽ, , ബെംഗളൂരു നോർത്ത്, സൗത്ത് ലോക്‌സഭാ മണ്ഡലങ്ങളാണ് ബെംഗളൂരുവിന്റെ പരിധിയിൽ വരിക. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്ഏപ്രിൽ 18-നാണ് . മാർച്ച് 16 വരെ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാനുള്ള അവസരമുണ്ടെന്നും മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്ത് വിഷയങ്ങൾക്കും ട്രോൾ ഫ്രീ നമ്പറായ 1959-ൽ വിളിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button