NattuvarthaLatest News

ഓട്ടോ ടാക്സി ബൈക്കില്‍ ഇടിച്ച് യുവാവിനു ഗുരുതര പരുക്ക്

പെരുമ്പാവൂര്‍ : ഓട്ടോ ടാക്‌സി ബൈക്കില്‍ ഇടിച്ച് യുവാവിനു ഗുരുതര പരുക്കേറ്റു. റോഡിനു കുറുകെ തിരിച്ച ഓട്ടോ ടാക്‌സി ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവിനു ഗുരുതര പരുക്ക് ഏറ്റത്. . പത്തനംതിട്ട സ്വദേശി ജോബിനാണ് (21) പരുക്കേറ്റത്. എംസി റോഡില്‍ പുല്ലുവഴിയില്‍ രാത്രി 8.30നായിരുന്നു സംഭവം. വര്‍ക്ഷോപ് ജീവനക്കാരനായ യുവാവ് പുല്ലുവഴി കവലയില്‍ പോയി വര്‍ക്ഷോപ്പിനു സമീപത്തെ താമസസ്ഥലത്തേക്കു വരുമ്പോഴാണ് അപകടമുണ്ടായത്.

മൂവാറ്റുപുഴ ഭാഗത്തേക്കായി പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ ടാക്‌സി പെട്ടെന്നു പെരുമ്പാവൂര്‍ ഭാഗത്തേക്കു തിരിച്ചപ്പോള്‍ നേര്‍ക്കു നേര്‍ ഇടിക്കുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ് ബോധരഹിതനായ യുവാവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ മുതല്‍ കീഴില്ലം വരെ എംസി റോഡില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണിത്. ഇവിടെ വേഗനിയന്ത്രണ സംവിധാനങ്ങളും വഴിവിളക്കുകളും കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button