KeralaLatest News

ആലപ്പുഴയില്‍ 1879 കോടിയുടെ കിഫ്ബി പദ്ധതികള്‍

ജലഗതാഗതത്തിലും ചെത്തി ഹാര്‍ബറിലും വിഭാവനം ചെയ്യപ്പെട്ട പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലേയ്ക്കുള്ള സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായി ആലപ്പുഴ മാറും എന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി.

ആലപ്പുഴ മണ്ഡലത്തില്‍ 1879 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക്. ആകെ 1879 കോടിയുടെ പദ്ധതികളാണ് ആലപ്പുഴ മണ്ഡലത്തില്‍ കിഫ്ബി അംഗീകാരം നല്‍കിയത്. അതില്‍ 559 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ജലഗതാഗതത്തിലും ചെത്തി ഹാര്‍ബറിലും വിഭാവനം ചെയ്യപ്പെട്ട പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലേയ്ക്കുള്ള സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായി ആലപ്പുഴ മാറും എന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കിഴക്കിന്റെ വെനീസിനെ വികസനത്തിന്റെ വെനീസാക്കുകയാണ് കിഫ്ബി. കടലും തീരവും കായലുകളും തോടുകളും വയലിന്റെ പച്ചയും കനകാനുപാതത്തില്‍ വിന്യസിച്ച് പ്രകൃതിയെഴുതിയ കവിതയാണ് ആലപ്പുഴ. ഭൂമിശാസ്ത്രപരമായി ലഭിച്ച ഈ പ്രത്യേകതകളില്‍ കിഫ്ബി വികസനത്തിന്റെ കൊത്തുപണി പൂര്‍ത്തിയാക്കുമ്പോള്‍ വിനോദസഞ്ചാരമേഖലയിലും കേരളത്തിന്റെ സാമ്പത്തികഭൂപടത്തിലും ആലപ്പുഴ മായികപ്രതാപത്തോടെ തലയുയര്‍ത്തും. ഓരോ റോഡിന്റെയും പാലത്തിന്റെയും വികസനം അത്രമാത്രം ദീര്‍ഘവീക്ഷണത്തോടെയാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്.

ജലഗതാഗതത്തിലും ചെത്തി ഹാര്‍ബറിലും വിഭാവനം ചെയ്യപ്പെട്ട പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലേയ്ക്കുള്ള സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായി ആലപ്പുഴ മാറും. ഗ്രോഇന്‍ ഫീല്‍ഡുകള്‍ കടല്‍ത്തീര സംരക്ഷണത്തിനുള്ള പുത്തന്‍ സാങ്കേതികവിദ്യയാണ്. ആലപ്പുഴ, കൊല്ലം തീരപ്രദേശത്ത് ഈ സാങ്കേതികവിദ്യ വിപുലമായി ആദ്യമായി നടപ്പിലാക്കപ്പെടുകയാണ്. തീരസംരക്ഷണത്തില്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഈ പദ്ധതി ശാശ്വത പരിഹാരമാകും.

ആകെ 1879 കോടിയുടെ പദ്ധതികളാണ് ആലപ്പുഴ മണ്ഡലത്തില്‍ കിഫ്ബി അംഗീകാരം നല്‍കിയത്. അതില്‍ 559 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ആലപ്പുഴ മൊബിലിറ്റി ഹബ് (129.12 കോടി)
കൊച്ചി ട്രാന്‍സ്ഗ്രിഡ് പാക്കേജ് (96.39 കോടി)
ആലപ്പുഴ കനാല്‍ നവീകരണം (88.93 കോടി)
ആലപ്പുഴ ഹെറിറ്റേജ് പ്രോജക്ട് ഒന്നാംഘട്ടം (17.19 കോടി)
അമ്പലപ്പുഴ ഗ്രയോണ്‍ നിര്‍മ്മാണവും ബ്രേക്ക് വാട്ടര്‍ എക്‌സ്‌ടെന്‍ഷനും (46.94 കോടി)
ആറാട്ടുപുഴ ഗ്രയോണ്‍ നിര്‍മ്മാണം (57.32കോടി)
അമ്പലപ്പുഴ ഗ്രയോണ്‍ നിര്‍മ്മാണം (44.63 കോടി)
തൃക്കുന്നപ്പുഴ ഗ്രയോണ്‍ നിര്‍മ്മാണം (17.51 കോടി)

റോഡുകള്‍
————————-
അമ്പലപ്പുഴ തിരുവല്ല റോഡ് (69.5 കോടി)
വാറങ്കവല കോള്‍ഗേറ്റ് കാവുങ്കല്‍ റോഡ് (21.50 കോടി)
കലവൂര്‍ കാട്ടൂര്‍ ബീച്ച് റോഡ് (20.80 കോടി)
ഭഗവതിപ്പടി കരീലക്കുളങ്ങര മല്ലിക്കാട്ട് റോഡ് (20.24 കോടി)
ഇലഞ്ഞിമേല്‍ ഹരിപ്പാട് റോഡ് (16.66 കോടി)
മുട്ടത്തിപ്പറമ്പ് അര്‍ത്തുങ്കല്‍ റോഡ് (13.59 കോടി)
ചേര്‍ത്തല തണ്ണീര്‍മുക്കം റോഡ് (12.8 കോടി)
കണിച്ചുകുളങ്ങര ബീച്ച് കായിപ്പുറം കായലോരം റോഡ് (12.30 കോടി)

പാലങ്ങള്‍
————————-
ജില്ലാ കോടതി പാലം (98.90 കോടി)
പെരുമ്പലം പനവല്ലി പാലം (95.86 കോടി)
പള്ളാത്തുരുത്തി കൈനകരി പാലം (59.50 കോടി)
മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലം (35.80 കോടി)
കൃഷ്ണപുരം മമ്പ്രക്കുന്നേല്‍ റെയില്‍വേ മേല്‍പ്പാലം (31.21 കോടി)
ശവക്കോട്ട പാലം (28.50 കോടി)
പുന്നമട പാലം (48.80 കോടി)
നെടുബ്രക്കാട് പാലം (44.80 കോടി)
തോട്ടപ്പള്ളി നാലു ചിറ പാലം (38.00 കോടി)

പൊതുവിദ്യാലയങ്ങള്‍
————————-
കരുനാഗപ്പള്ളി ജിവിഎച്ച്എസ്എസ് (5 കോടി)
കായംകുളം ജിബിഎച്ച്എസ്എസ് (5 കോടി)
ചേര്‍ത്തല ജിഎച്ച്എസ്എസ് (5 കോടി)
ചന്തിരൂര്‍ ജിഎച്ച്എസ്എസ് (5 കോടി)
കലവൂര്‍ ജിഎച്ച്എസ്എസ് (5 കോടി)
അമ്പലപ്പുഴ ജിഎച്ച്എസ്എസ് (5 കോടി)
ഹരിപ്പാട് ജിഎച്ച്എസ്എസ് (5 കോടി)
ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് (3 കോടി)
മണ്ണഞ്ചേരി ജിഎച്ച്എസ് (3 കോടി)
മംഗലം ജിഎച്ച്എസ്എസ് (3 കോടി)
ചേര്‍ത്തല ജിഎച്ച്എസ്എസ് (3 കോടി)
പൊള്ളേതൈ ജിഎച്ച്എസ്എസ് (3 കോടി)
നാലുചിറ ജിഎച്ച്എസ്എസ് (3 കോടി)
കക്കാഴം ജിഎച്ച്എസ്എസ് (3 കോടി)
തിരുനല്ലൂര്‍ ജിഎച്ച്എസ്എസ് (3 കോടി)
എസ്എല്‍പുരം, ശ്രീനിവാസ മല്ലന്‍ ജിഎച്ച്എസ്എസ് (3 കോടി)
രാമപുരം ജിഎച്ച്എസ്എസ് (3 കോടി)
തഴവ ഗവ.എ വി എച്ച്എസ്എസ് (3 കോടി)
കുലശേഖരപുരം ജിഎച്ച്എസ്എസ് (3 കോടി)

ആരോഗ്യം
————————-
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്ക് (52.06 കോടി)
ചെട്ടിക്കാട് താലൂക്ക് ആശുപത്രി വികസനം (104.55 കോടി)
തുറവൂര്‍ താലൂക്ക് ആശുപത്രി വികസനം (34.83 കോടി)

സ്‌പോര്‍ട്‌സ്
————————-
പ്രീതികുളങ്ങര സ്‌കൂള്‍ സ്റ്റേഡിയം & ഇഎംഎസ് സ്റ്റേഡിയം (14.37 കോടി)
പള്ളിപ്പുറം ധീരജവാന്‍ ജോമോന്‍ സ്റ്റേഡിയം (12.95 കോടി)
റോവിംഗ് ട്രാക്ക് (8 കോടി)
കായംകുളം തീയേറ്റര്‍ കോംപ്ലക്‌സ് 15.03 കോടി)
രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ (18.68 കോടി)

തീരസംരക്ഷണം (ഗ്രോയിന്‍ ഫീല്‍ഡുകള്‍)
————————-
അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര പഞ്ചായത്തുകള്‍ (53.4 കോടി)
കാട്ടൂര്‍ (49.9 കോടി)
വട്ടച്ചാല്‍ (30.7കോടി)
പതിയാന്‍കര (21.7 കോടി)
ആറാട്ടുപുഴ (28.6 കോടി)

പരിഗണനയില്‍
————————-

ചെത്തി ബീച്ച് (42.06 കോടി)
വലിയഴീക്കല്‍ – ഇ.എസ്.ഐ ജംഗ്ഷന്‍ തീരദേശ ഹൈവെ (31.1 കോടി)
ഇ.എസ്.ഐ ജംഗ്ഷന്‍ – ചെല്ലാനം തീരദേശ ഹൈവെ (38.8 കോടി)
എ.എസ് കനാല്‍ – ഈസ്റ്റ് ബാങ്ക് റോഡ് (43.3 കോടി)
മുഹമ്മ – തണ്ണീര്‍മുക്കം – കായലോരം റോഡ് (31.17 കോടി)
അമ്പലപ്പുഴ കോളേജ് (10 കോടി)

shortlink

Related Articles

Post Your Comments

Related Articles


Back to top button