KeralaLatest NewsIndia

കുമ്മനം രാജശേഖരൻ നാളെ ശബരിമലയിലേക്ക്

മിസോറാം ഗവർണർ സ്ഥാനം രാജി വച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്.

തിരുവനന്തപുരം : മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നാളെ ശബരിമലയിൽ ദർശനം നടത്തും . രാവിലെ 5.30 ന് തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാകും മല ചവിട്ടുക. മിസോറാം ഗവർണർ സ്ഥാനം രാജി വച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്.

ഉത്സവനാളുകളിലെ പ്രത്യേക പൂജകളാണ് ഇപ്പോൾ സന്നിധാനത്ത് നടക്കുന്നത്. ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം ശബരിമല എന്നും എല്ലായിടത്തും പ്രചാരണ വിഷയമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു . ഇന്ന് അദ്ദേഹം സുഗതകുമാരിയെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button