Latest NewsKerala

നളിനി നേറ്റോയുടെ രാജി – വാര്‍ത്തകള്‍ തെറ്റാണ് , വസ്തുതകള്‍ വളച്ചൊടുക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നളിനി നേറ്റോ രാജിവെച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതയെന്തെന്ന് മനസിലാക്കാതെയാണ് ഈ വിഷയത്തില്‍ വാര്‍ത്ത പുറത്ത് വന്നതെന്നും സംഭവത്തിന്‍റെ യഥാര്‍ത്ഥ കാരണവും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹോദരനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുമ്ബോള്‍ നളിനി നെറ്റോ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടാണ് അവര്‍ രാജി വെച്ചതെന്നും അല്ലാതെ നളിനി നെറ്റോയ്ക്ക് ആരുമായും തര്‍ക്കമില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി എന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍.

നളിനി നെറ്റോയുടെ സഹോദരനും ഇന്‍കം ടാക്സ് മുന്‍ ഓഫീസറുമായ ആര്‍ മോഹനനെ ഇന്‍കം ടാക്സ് ഓഫീസറായി ഇന്ന് സര്‍ക്കാര്‍ നിയമിച്ചിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് എം വി ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ നിയമനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button