KeralaLatest News

കേരളാ കോൺഗ്രസിലെ തർക്കം ; പി.ജെ ജോസഫ് ഉമ്മൻചാണ്ടിയുടെ വീട്ടിൽ

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ തലസ്ഥാനത്ത് നിർണായക ചർച്ച നടത്തുന്നു. പി.ജെ ജോസഫ് ഉമ്മൻചാണ്ടിയുടെ തീവനന്തപുരത്തെ വീട്ടിലെത്തി. പി.ജെ ജോസഫിനൊപ്പം മോൻസ് ജോസഫും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. പ്രശ്നങ്ങൾ കൂടിയാലോചിച്ചു പരിഹരിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും പിജെ ജോസഫ് കൂടിക്കാഴ്ച നടത്തി.പ്രശ്നങ്ങൾ യുഡിഎഫ് നേതൃത്വം കൂട്ടായി ആലോചിച്ച് പരിഹരിക്കുമെന്നും ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button