Latest NewsIndia

വംശനാശഭീഷണി നേരിടുന്ന കടല്‍ വെള്ളരി കടത്താന്‍ ശ്രമം

രാ​മ​നാ​ഥ​പു​രം: കടല്‍ വെള്ളരി കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. വംശനാശഭീഷണി നേരിടുന്ന ജീവിയാണ് കടല്‍ വെള്ളരി. രാ​മ​നാ​ഥ​പു​ര​ത്ത് 400 കി​ലോ കടല്‍ വെള്ളരി കടത്താനുളള ശ്രമം നടത്തവെ ഒരാള്‍ . തീ​ര​ദേ​ശ സം​ര​ക്ഷണ​സേ​ന​യുടെ പിടിയിലായത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ലയാണ് ഈ ജീവിക്ക്.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ക​ട​ല്‍ ജീ​വി​യാ​ണ് കടല്‍ വെള്ളരി. പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ വി​ഭാ​ഗ​ത്തിലാണ് ഇവ പെടുന്നത്. പുഴുരൂപത്തിലുള്ള ഇവ സമുദ്രത്തിന്‍റെ അടിത്തട്ടിലാണ് ജീവിക്കുക. ചൈനീസ് വൈദ്യത്തില്‍ അതിശക്തമായ ഔഷധമായിട്ടാണ് കരുതപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button