Life Style

വേനല്‍ക്കാലത്ത് ചര്‍മം സംരക്ഷിയ്ക്കാന്‍ ഇതാ നാല് വഴികള്‍

ചര്‍മ്മത്തിന് ഏറ്റവും പരിചരണം വേണ്ട കാലമാണ് വേനല്‍ക്കാലം. ചൂടുകുരു മുതല്‍ സൂര്യതാപം വരെ നിരവധി പ്രശ്‌നങ്ങള്‍ വേനല്‍ക്കാലത്തുണ്ടാവാറുണ്ട് . ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വേനല്‍ക്കാല ചര്‍മ്മസംരക്ഷണം എളുപ്പമാക്കാം.

ചൂടുകാലത്തു പൊടിയും വിയര്‍പ്പും നിറഞ്ഞ ചര്‍മത്തിന്റെ ആരോഗ്യം നിര്‍ത്താന്‍ ആദ്യം വേണ്ടത് ശുചിത്വമാണ് . അതിനാല്‍ രണ്ടു നേരവും തണുത്ത വെള്ളത്തില്‍ കുളിക്കണം . നാരങ്ങാ നീര് ചേര്‍ത്തതോ രാമച്ചമിട്ടു വെച്ചതോ ആയ തണുത്ത വെള്ളമാണ് ഏറ്റവും നല്ലത് . ശരീരത്തിന് തണുപ്പ് നല്‍കുന്ന നാല്‍പ്പാമരം ഇട്ടു തിളപ്പിച്ചാറിയ വെള്ളവും നന്ന്. ചൂട്കുരു പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോപ്പിനു പകരം പയറുപൊടി തേച്ചു കുളിക്കാം.

ഈ കാലത്തു കെമിക്കലുകള്‍ അടങ്ങിയ മേക്കപ്പുകള്‍ ഒഴിവാക്കാം. മേക്കപ്പ് ഒഴിവാക്കാന്‍ സാധിക്കില്ലെങ്കില്‍ പുറത്തു പോയി വന്നയുടനെ അത് വേണ്ടരീതിയില്‍ നീക്കം ചെയ്യണം. മുഖം വൃത്തിയാകാന്‍ ഏറ്റവും ഉത്തമ വസ്തുവാണ് പാല്‍. പുറത്തുപോയി വന്നയുടനെ മുഖം കഴുകി ഒരു സ്പൂണ്‍ പാലില്‍ പഞ്ഞിമുക്കി തുടക്കുന്നത് അഴുക്കു നീങ്ങാന്‍ വളരെ നല്ലതാണ്. വെള്ളരിക്കയുടെയോ കറ്റാര്‍ വാഴയുടെയോ നീര് ഐസ്‌ക്യൂബുകളാക്കി സൂക്ഷിക്കുക. പുറത്തു പോയി വന്നയുടനെ ഇവ ചര്‍മ്മത്തില്‍ ഉരസുന്നത് കരുവാളിപ്പ് മാറാനും ഉന്മേഷത്തിനും സഹായകമാണ്.

പുറത്തു പോകുന്നതിനു മുന്നേ സണ്‍ക്രീമുകള്‍ വെയിലേല്‍ക്കുന്ന ഭാഗത്തു പുരട്ടുക. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ജെല്‍ രൂപത്തിലുള്ള സണ്‍ക്രീമുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

ശരീരത്തിലെ ജലാംശം കരയുന്നത് ചര്‍മത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ നിത്യവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. പഴങ്ങളോ പഴച്ചാറുകളോ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button