KeralaLatest News

തട്ടികൊണ്ടുപോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് തട്ടികൊണ്ടുപോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.അനന്തു ഗിരീഷിനെയാണ് കരമനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് അനന്തുവിനെ തട്ടികൊണ്ടുപോയത്. മൃതദേഹം കണ്ടെത്തിയത് ബൈക്ക് ഷോറൂമിന്റെ സമീപത്തുനിന്നാണ്.അമ്പലത്തിലെ ഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവും തമ്മിൽ തർക്കം നടന്നിരുന്നു.

ബൈക്കില്‍ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്തുവിനെ രണ്ട് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. അനന്ദുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസ്സിലാകുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി.

തമ്ബാനൂര്‍ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച്‌ വരികെയാണ്. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button