Latest NewsInternational

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് കര്‍ശന നടപടിയുമായി യുഎസ്

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന പ്രമേയത്തിന് മേലേ യുഎന്‍ രക്ഷാസമിതി തീരുമാനമെടുക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് യുഎസിന്റെ ഈ അടിയന്തിര പരാമര്‍ശം വന്നത്.

വാഷിങ്ടണ്‍: പുല്‍വാമയിലെ 40 സി ആര്‍ പി എഫ് ജവാന്മാരെ സ്‌പോടനത്തില്‍ കൊലപ്പെടുത്തി ഇന്ത്യക്കെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകര സംഘടനയായ ജെയ്‌ഷെയുടെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് കര്‍ശന നടപടിയുമായി യുഎസ്. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് രാജ്യത്തിന്റെ തന്നെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് എന്നും യുഎസ് വ്യക്തമാക്കി.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന പ്രമേയത്തിന് മേലേ യുഎന്‍ രക്ഷാസമിതി തീരുമാനമെടുക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് യുഎസിന്റെ ഈ അടിയന്തിര പരാമര്‍ശം വന്നത്.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവരുന്നതിന് ഐക്യാരാഷ്ട്ര സഭയില്‍ മുന്‍കൈയ്യെടുത്ത് ഫ്രാന്‍സ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

ഐക്യരാഷ്ട്രസഭയില്‍ മസൂദ് അസറിനെതിരായ നീക്കത്തില്‍ അതോടെ രണ്ടാം തവണയാണ് ഫ്രാന്‍സ് പങ്കാളിയാകുന്നത്. 2017ല്‍ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ ചൈന അന്ന് അതിനെ എതിര്‍ത്തു.

മസൂദ് അസര്‍ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ്. അതുകൊണ്ട് തന്നെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന യുഎന്നിന്റെ മാനദണ്ഡങ്ങളെ മസൂദ് അസര്‍ നേരിടേണ്ടിവരും എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു. പുല്‍വാമ ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങളാണ് ജെയ്ഷെ ഇതുവരെ നടത്തിയിട്ടുള്ളത്. ഇത്രയധികം ഭീകരാക്രമങ്ങള്‍ നടത്തുന്നതും അവയ്ക്ക് ഒക്കെ നേതൃത്വം നല്‍കുന്നതുമായ അസര്‍ മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

മേഖലയുടെ സുരക്ഷിതത്വത്തിനും സമാധാനത്തിനും വേണ്ടി പൊതുവായ ലക്ഷ്യങ്ങള്‍ യുഎസിനും ചൈനയ്ക്കുമുണ്ട്. അതുകൊണ്ട് തന്നെ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇനിയും സാധിച്ചില്ലെങ്കില്‍ ആ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ എല്ലാവരും പരാജയപ്പെടുമെന്നും റോബര്‍ട്ട് പല്ലാഡിനോ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button