KeralaLatest News

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 24040 രൂപയായി.ഗ്രാമിന് ഇന്നത്തെവില 3005 രൂപയാണ്. ആഗോള വിപണിയിൽ ട്രോയ്‌ ഓൺസ്‌ സ്വർണത്തിനും വിലകൂടി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം)1305 ഡോളറാണ് അന്തരാഷ്ട്ര വിപണിയിൽ നിരക്ക്.

ഇന്നലെ ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമായിരുന്നു നിരക്ക്. മാര്‍ച്ച് ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button