Latest NewsKeralaNattuvartha

വാഹനാപകടത്തിൽ നാലരവയസുകാരന് ദാരുണമരണം

വയനാട്: വാഹനാപകടത്തിൽ നാലരവയസുകാരന് ദാരുണമരണം. വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കില്‍ ലോറിയിടിച്ച്‌ വൈത്തിരി പുല്ലോത്ത് റാഫിയുടെ മകന്‍ റാസി മുഹമ്മദ് ഹംസയാണ് മരിച്ചത്. വൈകുന്നേരം നാല് മണിക്ക് സ്‌കൂള്‍ വിട്ട ശേഷം പിതൃ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങവെ അമിത വേഗതയിലെത്തിയ ലോറി ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്‍വശത്ത് ഇടിക്കുകയായിരുന്നു. ഇവരോടൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button