Latest NewsIndia

ആം​ആ​ദ്മി നേ​താ​വിന് നേരെ അജ്ജാത സംഘം നിറയൊഴിച്ചു

അ​മൃ​ത്സ​ര്‍:  പ​ഞ്ചാ​ബി​ല്‍ ആം​ആ​ദ്മി നേ​താവിന് നേരെ അജ്ജാത സംഘം വെടിയുതിര്‍ത്തു. പ​ട്യാ​ല യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചേ​ത​ന്‍ സിം​ഗി​നാ​ണ് വെ​ടി​യേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിക്കപ്പെട്ട ഇദ്ദേഹത്തിന്‍റെ നില തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പാട്ടിയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ചിലര്‍ ശ്രമം നടത്തിയപ്പോള്‍ ചേ​ത​ന്‍ സിം​ഗയിരുന്നു ശ്രമം തടഞ്ഞത്.

പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യതായി റിപ്പോര്‍ട്ട്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചവര്‍ക്കെതിരേയും വെടിയുതിര്‍ത്തവരേയും പിടികൂടണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button