Latest NewsInternational

ചൈനക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് രക്ഷാസമിതി അം​ഗങ്ങൾ

യു.എൻ രക്ഷാസമിതി​യെ മറ്റ്​ നടപടികൾ സ്വീകരിക്കാൻ വേണ്ടി നിർബന്ധിക്കേണ്ടി വരുമെന്ന്​ സമിതി അംഗങ്ങൾ

വാഷിങ്​ടൺ: ചൈനക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് രക്ഷാസമിതി അം​ഗങ്ങൾ വ്യക്തമാക്കി. ചൈന വീണ്ടുംജയ്​ഷെ മുഹമ്മദ്​ തലവൻ മസ്​ഊദ്​ അസ്​ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ വീറ്റോ ചെയ്​ത നിലപാട്​ ​​ തുടരുകയാണെങ്കിൽ യു.എൻ രക്ഷാസമിതി​യെ മറ്റ്​ നടപടികൾ സ്വീകരിക്കാൻ വേണ്ടി നിർബന്ധിക്കേണ്ടി വരുമെന്ന്​ സമിതി അംഗങ്ങൾ വ്യക്തമാക്കി.

നാലുതവണയാണ്​ മ​സ്​​ഊദ്​ അ​സ്​​ഹ​റി​നെ​ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്ര​മേ​യം ​ചൈന ഇപ്രകാരം തടഞ്ഞത്​.ഒരു മണിക്കൂർ മാത്രം പ്രമേയം അംഗീകരിക്കാൻ ബാക്കിയുള്ളപ്പോഴാണ്​ ചൈന വീറ്റോ ചെയ്​തത്​.

ദക്ഷിണേഷ്യയിലെ തീവ്രവാദത്തിനെതി​രെ പേരാടാനും മേഖലയിൽ സ്​ഥിരത കൊണ്ടുവരുന്നതിനുമുള്ള രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ തന്നെ അസ്​ഥിരപ്പെടുത്തുന്നതാണ്​ ചൈനയുടെ നടപടി എന്ന്​ രക്ഷാ സമിതി അംഗങ്ങളിലൊരാൾ അറിയിച്ചു .

Tags

Post Your Comments

Related Articles


Back to top button
Close
Close