Latest NewsIndia

ബീഹാറിലെ സീറ്റ് വിഭജനത്തില്‍ ധാരണ; 40 സീറ്റില്‍ 17 ലും ആര്‍ജെഡി മത്സരിക്കും

ബീഹാറിലെ സീറ്റ് വിഭജനത്തില്‍ ധാരണയായി. 17 സീറ്റില്‍ ആര്‍ജെഡിയും 11ല്‍ കോണ്‍ഗ്രസും മത്സരിച്ചേക്കും. കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. 40 ലോക്‌സഭ സീറ്റുള്ള ബീഹാറില്‍ 17 സീറ്റില്‍ ആര്‍.ജെ.ഡി മത്സരിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും. മഹാസഖ്യത്തിലെ നേതാക്കള്‍ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി. സീറ്റ് ധാരണ ചര്‍ച്ച ചെയ്‌തെന്നും ഒന്നിലും ആശങ്കയില്ലെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു.ഒരു ദിവസം നീണ്ട ചര്‍ച്ചയാണ് മഹാ സഖ്യത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയത്.

ചര്‍ച്ച പൂര്‍ത്തിയാക്കിയതായി തേജസ്വി യാദവ് പ്രതികരിച്ചു. പെട്ടെന്നുതന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായേക്കും. ഏപ്രില്‍ 11നാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ്. 7 ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് മെയ് 19ന് അവസാനിക്കും.എന്‍.ഡി.എ വിട്ട് സഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സാമന്ത പാര്‍ട്ടിക്ക് 4 ഉം ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച , വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, എല്‍ജെഡി എന്നിവക്ക് 1 സീറ്റും വീതം നല്‍കാനാണ് ധാരണ എന്നാണ് വിവരം. ശേഷിക്കുന്ന സീറ്റുകള്‍ ഇടത് പാര്‍ട്ടികള്‍ക്ക് നല്‍കിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button