Latest NewsTechnology

ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം സേവനങ്ങൾ പ്രവർത്തന രഹിതം; പ്രശ്‌നപരിഹാരം ഉടനെന്ന് അധികൃതർ

വാഷിങ്ടണ്‍: ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം സേവനങ്ങൾ പ്രവർത്തന രഹിതമായി. പ്രശ്‌നപരിഹാരം ഉടൻ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകൾ ഷെയർ ചെയ്യാനും തടസം നേരിട്ടു. ഇന്ത്യൻ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക്ക് പലർക്കും പ്രവർത്തന രഹിതമായത്. ഇൻസ്റ്റയും സമാനമായ പ്രശ്നം നേരിട്ടു.

ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കമന്റ ചെയ്യാനോ പുതിയ പോസ്റ്റുകൾ ചെയ്യാനോ ആകുന്നില്ല എന്ന് ഭൂരിപക്ഷം ഉപഭോക്താക്കളും പരാതിപ്പെട്ടു.അപൂർവം ചിലർ ലോഗിൻ പോലും ചെയ്യാൻ കഴിയുന്നില്ല എന്ന് അറിയിച്ചു. വാട്സാപ്പിലും മീഡിയ ഫയൽ ഷെയർ ചെയ്യാൻ പലർക്കും തടസം നേരിട്ടു. പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും ഫേസ്ബുക്ക് ട്വിറ്ററിൽ അറിയിച്ചു.

ഇന്ന് രാവിലെ ജി മെയില്‍ സേവനങ്ങള്‍ക്കും തടസം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മെസഞ്ചര്‍ സംവിധാനങ്ങള്‍ തടസമില്ലെങ്കിലും പലയിടങ്ങളിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനോ കമന്‍റുകളിടാനോ സാധിക്കുന്നില്ല. അതേസമയം ആരുടേയും അക്കൗണ്ട് ഹാക്ക് ചെയ്തിട്ടില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button