NattuvarthaLatest News

വയനാടിനെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടുതീ

വയനാട് : വയനാടിനെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടുതീ. പാതിരി സൗത്ത് സെക്ഷനില്‍ ഓര്‍ക്കോട്ടു മൂലയിലാണ് തീ പടര്‍ന്ന് പിടിച്ച് ഒന്നര ഹെക്ടറോളം വനഭൂമി കത്തിനശിച്ചത്. കഴിഞ്ഞ ദിവസം ക്ഷീരകര്‍ഷകനെ ചവിട്ടിക്കൊന്നു ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ച കാട്ടാനയെ തുരത്തി വനത്തിലേക്ക് കയറ്റിയതിന് 400 മീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് തീ പടര്‍ന്ന് പിടിക്കുന്നത് ഫയര്‍ വാച്ചര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ ഇവര്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് പുല്‍പള്ളി, ഇരുളം, നെയ്ക്കുപ്പ, വെള്ളമുണ്ട എന്നിവിടങ്ങളിലെ നൂറോളം ജീവനക്കാര്‍ എത്തി വൈകിട്ട് 6 മണിയോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. ആദ്യം ഓര്‍ക്കോട്ട് മേഖലയിലാണ് അഗ്‌നിബാധ ഉണ്ടായത്. ഇത് പിന്നീട് അതിവേഗത്തില്‍ പടരുകയായിരുന്നു.

അടിക്കാടുകളും പുല്ലും കരിഞ്ഞ് ഉണങ്ങിയതാണ് അതിവേഗം തീ പടരാന്‍ കാരണം. അഗ്‌നിശമന സേനയുടെ യൂണിറ്റിന് എത്താന്‍ പറ്റാത്ത സ്ഥലത്തായിരുന്നു തീപിടിത്തം. വനം വകുപ്പ് ചെതലയം റേഞ്ചര്‍ പി. രതിശന്റെ നേതൃത്വത്തിലുള്ള സംഘം സമയോചിതമായി കെടുത്തിയതിനാല്‍ തീ കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നു പിടിച്ചില്ല. അതേസമയം ഇന്നലെ ഓര്‍ക്കോട്ട് മേഖലയില്‍ ഉണ്ടായ കാട്ടു തീ മനുഷ്യ നിര്‍മിതമെന്നാണ് വനം വകുപ്പ് വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button