Latest NewsNattuvartha

ചെളിയിൽ താന്നുപോയ പശുവിന് രക്ഷകരായി ഫയർഫോഴ്സ്

മാന്നാര്‍: ചെളിയിൽ താന്നുപോയ പശുവിന് രക്ഷകരായി ഫയർഫോഴ്സ് അധികൃതർ. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്മാന്നാര്‍ വിശവര്‍ശ്ശേരിക്കര ഊരുമഠം ക്ഷേത്രത്തിനു സമീപത്താണ് കണ്ടത്തിലെ ചെളിയില്‍ താഴ്ന്ന പശുവിനെ രക്ഷപെടുത്തിയത്. വിശവര്‍ശ്ശേരിക്കര കടമ്പാട്ടു കിഴക്കേതില്‍ വീട്ടിലെ പശുവാണു ചെളിയില്‍ താന്നത്.

പുല്ല് തിന്നുന്നതിനിടയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് പശുവിന്‍റെ കാലുകള്‍ ചെളിയില്‍ താഴ്ന്ന് പോയി. പശുവിനെ രക്ഷപ്പെടുത്തുവാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാവേലിക്കര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ നേതൃത്വത്തില്‍ പശുവിനെ രക്ഷപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button